കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ ഒരടിയോളമാണ് തുറന്നത്. ഇവിടെ നിന്നുള്ള വെള്ളം കരിയാത്തന്‍പാറ വഴി പെരുവണ്ണാന്മുഴി ഡാമിലേക്കാണ് എത്തിച്ചേരുക.
ഡാമുകളിലെ ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ പെരുവണ്ണാമുഴി ഡാമില്‍ നിന്ന് ജലം പുറത്ത് വിടുന്നതും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നു.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന കക്കയം പ്രദേശത്ത് മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം കെട്ടിനിര്‍ത്തി അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുകയും തുടര്‍ന്ന് ഷട്ടറുകള്‍ ഇപ്പോള്‍ തുറന്നു വിടുകയും ചെയ്തിരിക്കുന്നത്.