കൊച്ചി: പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ പതിനേഴുകാരിയെ എറണാകുളത്ത് ചികിത്സ നടത്താന്‍ പണമില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാക്കനാടുവച്ച് കുത്തേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
കഴുത്ത്, നെഞ്ച്, വയറ് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. ആഴത്തിലുള്ള 17ഓളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുള്ളത്. ഈ സാഹചര്യത്തില്‍ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് എറണാകുളത്തെ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കല്‍ കോളേജിലേക്കോ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
കോട്ടയം വരെ പെണ്‍കുട്ടിയുമായി യാത്ര ചെയ്യുക അപകടരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlights: Kakkanad 17 year old girl who was stabbed to injured was shifted to Kottayam medical college