സ്വപ്‌നയുടെ തോളില്‍ പിടിച്ച് ഫോട്ടോയെടുത്തിട്ടില്ല; ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ- കടകംപള്ളി


ഞാന്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടാനായി ഒരുമാസക്കാലം നീണ്ടുനിന്ന യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് വാസ്തവമാണ്. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് വലിയ പോരാട്ടം നടത്തിയത്. 

കടകംപള്ളി സുരേന്ദ്രൻ | ഫയൽചിത്രം | ഫോട്ടോ: ബിജുവർഗീസ്/മാതൃഭൂമി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തോളില്‍ പിടിച്ച് ഫോട്ടോയെടുത്തെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണം വ്യാജമാണെന്നും സ്വപ്‌നയ്‌ക്കൊപ്പം താന്‍ ഫോട്ടോയെടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നയ്‌ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നകാര്യം പാര്‍ട്ടിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞമൂന്നുവര്‍ഷമായി അവര്‍ പറയുന്ന വാര്‍ത്തകളെല്ലാം മലയാളികള്‍ കാണുകയാണ്. നിരവധി ആക്ഷേപങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് തന്റെ സഹപ്രവര്‍ത്തകനെതിരേ അവര്‍ ഉന്നയിച്ച ആക്ഷേപത്തില്‍ തന്റെ പേരും വലിച്ചിഴയ്ക്കാന്‍ ശ്രമമുണ്ടായി. മൂന്നുവര്‍ഷത്തിനിടെ പലരെക്കുറിച്ചും ചെറുതും വലുതുമായ ആക്ഷേപം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍പോലും തന്നെക്കുറിച്ച് ഒന്നും പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേര് എടുത്തുചോദിച്ച് അവരെ കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്തത്. ഇത് നേരത്തെ തയ്യാറാക്കിയ കാര്യമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.'ഞാന്‍ അവരുടെ വീട്ടില്‍ പോയി എന്നതാണ് ആദ്യത്തെ ആക്ഷേപം. രാമപുരത്താണ് അവരുടെ വീട്. അവിടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെന്ന നിലയില്‍ പോയിരുന്നു. ചടങ്ങിന് വൈകിയാണ് എത്തിയത്. ചടങ്ങ് കഴിഞ്ഞശേഷം സംഘാടകരുടെ നിര്‍ബന്ധപ്രകാരം ഞാനടക്കം ചടങ്ങില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ഓഫീസിന്റെ നേരേ എതിര്‍വശത്തുള്ള വീട്ടില്‍പോയി ചായ കുടിച്ചു. അത് അവരുടെ വീടാണെന്ന് അവിടെ ചെന്നശേഷമാണ് മനസിലായത്. അഞ്ചോ പത്തോ മിനിറ്റ് ചായ കുടിക്കാനെടുത്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചാണ് മടങ്ങിയത്.

ഫോട്ടോ എടുക്കുമ്പോള്‍ തോളില്‍ കൈയിട്ടു എന്നതാണ് മറ്റൊരു ആക്ഷേപം. അവരോടൊപ്പമുള്ള തന്റെ ഫോട്ടോയ്ക്ക് വേണ്ടി എല്ലാവരും പരിശ്രമിച്ചില്ലേ. എന്നിട്ട് സംഘടിപ്പിക്കാന്‍ സാധിച്ചോ. ഞാന്‍ അവരോടൊപ്പംനിന്ന് ഒരു ഫോട്ടോയും എടുത്തിട്ടില്ല.

അവരുടെ രണ്ട് പരിപാടികളില്‍ സ്ഥിരമായി കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം പോകാറുണ്ട്. ഒന്ന് യുഎഇയുടെ സ്ഥാപകദിനം, അന്നത്തെ പ്രധാന അതിഥി ഞാനായിരിക്കും. രണ്ടാമത്തേത് കോവളത്ത് പെരുന്നാളിന്റെ ഭാഗമായി നടക്കാറുള്ള ആഘോഷ പരിപാടിയും. അതിലെല്ലാം ഞാന്‍ വൈകിയാണ് എത്താറുള്ളത്. അതിനാലാകും ഫോട്ടോ എടുക്കാന്‍ പറ്റാതിരുന്നത്. ഒരുതരത്തിലും അവരുടെ തോളില്‍ പിടിക്കുകയോ അവരോടൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുകയോ ചെയ്തിട്ടില്ല. ഫോട്ടോയുണ്ടെങ്കില്‍ അവര്‍ തന്നെ കൊടുക്കട്ടെ.

സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഞാന്‍ ആരെയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഞങ്ങളുടെ പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിക്ക് നീതി കിട്ടാനായി ഒരുമാസക്കാലം നീണ്ടുനിന്ന യുദ്ധം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് വാസ്തവമാണ്. മൂന്നാംവര്‍ഷ ബിഎ വിദ്യാര്‍ഥിനിക്ക് നീതി കിട്ടാന്‍ വേണ്ടിയാണ് വലിയ പോരാട്ടം നടത്തിയത്.

ഒന്നോ രണ്ടോ വര്‍ഷക്കാലം കഠിനമായ യാതന അനുഭവിച്ച സ്ത്രീയാണവര്‍. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ തലങ്ങുംവിലങ്ങുമുള്ള ആക്രമണത്തിന് വിധേയയായി. ഇന്ന് അവര്‍ ബിജെപി പാളയത്തിലാണ്. അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും അവരുമായി നല്ല ബന്ധത്തിലാണ്. യുഎഇ കോണ്‍സുലേറ്റിലെ പലകാര്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിന് അവര്‍ വിളിച്ചിട്ടുണ്ടാകും. അല്ലാതെ ഒരു വിളിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടില്ല.'- കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു.


Content Highlights: kadakampally surendran response about swapna suresh allegations against him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented