തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ മനസ്സാക്ഷിക്കുത്തില്ലാതെ എല്ലാം വിറ്റഴിക്കുകയാണെന്നും ബിജെപി നടത്തുന്നത് കോടികളുടെ അഴിമതിയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
170 കോടി രൂപയാണ് പ്രതിവര്‍ഷം ഈ വിമാനത്താവളത്തിന്റെ ലാഭം. ഈ വിമാനത്താവള കച്ചവടത്തിന് പിന്നില്‍ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായി 600 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോററ്റി മുടക്കാന്‍ നീക്കിവെച്ചിരിക്കുന്നത്. അതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യത്തെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നാടിനെ സ്നേഹിക്കുന്ന ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
"ആദ്യ ഘട്ടത്തില്‍ ചെറുവിമാനത്താവളമുണ്ടായ സ്ഥലത്തിന് കാലാകാലങ്ങളിലായി ആവശ്യമായി വേണ്ടി വന്ന ഭൂമി സംസ്ഥാന സര്ക്കാാരാണ് അഞ്ച് ഘട്ടങ്ങളിലായി വാങ്ങി എയര്‍പോര്‍ട്ട് അതോററ്റിക്ക് നല്‍കിയത്. നിലവിലിപ്പോള്‍ 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെയാണ് റണ്‍വേ വിപുലീകരണത്തിനായി 18 ഏക്കര്‍ സ്ഥലം വിമാനത്താവള വികസനത്തിന് വേണ്ടി വാങ്ങി നല്കുന്നതിനായുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ ഭൂമിയെല്ലാം അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വില്ക്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ടെര്‍മിലിന്റെ നിര്‍മ്മാണത്തിനായി 600 കോടി രൂപയാണ് എയര്‍പോര്‍ട്ട് അതോററ്റി മുടക്കാന്‍ നീക്കിവെച്ചിരിക്കുന്നത്. ഇത് എത്രമാത്രം വലിയ പകല്‍കൊള്ളയാണ് ഈ വിഷയത്തില്‍ ഉണ്ടായതെന്ന് വ്യക്തമാക്കുന്നു. ആയിരക്കണക്കിന് വിമാനത്താവളം ജീവനക്കാരുടെ ജീവിതത്തെ തുലാസിലാക്കുന്ന തീരുമാനമാണിത്".
നേരത്തെ പോര്‍ട്ട് വിറ്റു. ഇപ്പോള്‍ വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുകയാണ്. വിമാനത്താവള വിഷയത്തില്‍ കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ വിധി വരും മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കനത്ത അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു.
content highlights: Kadakampally Surendran criticises central govt decision on leasing out Thiruvananthapuram airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..