കലിയടങ്ങാതെ 'കബാലി'; കൊമ്പിൽ കുത്തിയെടുത്ത് കെ.എസ്.ആർ.ടി.സി. ബസ് ഉയർത്തി | വീഡിയോ


കെ.എസ്.ആർ.ടി.സി., കബാലി എന്ന ആന | Photo: Screengrab/ Mathrubhumi News

തൃശ്ശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന് നേരെ കാട്ടാന കബാലിയുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. ബസിനുനേരെ പാഞ്ഞടുത്ത ആന, ബസിനെ കൊമ്പിൽ കുത്തി ഉയർത്തി താഴെ വെക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് വൈകിട്ട് അഞ്ച് മണിക്കായിരുന്നു ബസ് സർവീസ്. ബസ് തിരികെ ചാലക്കുടിയിലേക്ക് വരുന്ന സമയത്ത് അമ്പലപ്പാറ വളവിൽവെച്ചായിരുന്നു സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിൽ നിന്ന ആന പെട്ടെന്ന് അക്രമാസക്തനായി. ആളപായമൊന്നുമില്ലെന്നാണ് വിവരം. എട്ടരയോടെ അവസാനിപ്പിക്കേണ്ട ബസ് പതിനൊന്ന് മണിയോടെയായിരുന്നു സർവീസ് അവസാനിപ്പിച്ചത്.



കുറേ നാളുകളായി കബാലി എന്ന ആനയുടെ സാന്നിധ്യം റോഡിൽ ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോൾ കബാലി കൂടുതൽ അക്രമണകാരിയാകുന്നുവെന്നാണ് വിവരം.

Content Highlights: kabali elephant attack ksrtc bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented