സി.പി.എം. സൗഹൃദം: ആന്റണിയുടെ പ്രസംഗം മറുപടിയിലുള്‍പ്പെടുത്താന്‍ കെ.വി. തോമസ്


പ്രത്യേക ലേഖകന്‍

ബ്രഹ്‌മോസ് ഉദ്ഘാടന വേളയില്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തിയകാര്യം കെ.വി തോമസ് ചൂണ്ടിക്കാട്ടും

കെ.വി തോമസ്, എ.കെ ആന്റണി | Photo - Mathrubhumi archives

തിരുവനന്തപുരം: കോണ്‍ഗ്രസ് കേന്ദ്ര അച്ചടക്ക സമിതി നല്‍കിയ നോട്ടീസിന്, മുമ്പ് നേതാക്കള്‍ പുലര്‍ത്തിയ സി.പി.എം. സൗഹൃദത്തിന്റെ തെളിവുകള്‍ നിരത്തിയാകും കെ.വി. തോമസ് മറുപടി നല്‍കുക. അച്ചടക്കസമിതി ചെയര്‍മാന്‍ എ.കെ. ആന്റണിയുടെ പ്രസംഗം തന്നെയാണ് തുറുപ്പുചീട്ട്.

തിരുവനന്തപുരത്ത് ബ്രഹ്‌മോസ് ഉദ്ഘാടന വേളയില്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെയും വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെയും പുകഴ്ത്തിയിരുന്നു. വികസനകാര്യത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന താത്പര്യത്തെ ശ്ലാഘിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം.

''ബ്രഹ്‌മോസ് കേരളത്തിന് അനുവദിച്ചപ്പോള്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിന്റെ പൂര്‍ണസഹകരണം എനിക്ക് കിട്ടി. മുഖ്യമന്ത്രി വി.എസും പിന്തുണച്ചു. രാഷ്ട്രീയമായി രണ്ട് കോണുകളിലായിട്ടും 2006 മുതല്‍ 2011 വരെ പ്രതിരോധ വകുപ്പിന്റെ ഒട്ടേറെ പദ്ധതികള്‍ കേരളത്തില്‍ തുടങ്ങാന്‍ കഴിഞ്ഞു. എളമരം കരീമിന്റെ സഹകരണത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ല''- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ആന്റണി അന്ന് ഇടതുമുന്നണി സര്‍ക്കാരിനെ പുകഴ്ത്തിയത്.

സെമിനാറില്‍ താന്‍ സി.പി.എമ്മിനെ പുകഴ്ത്തിയെന്ന വിമര്‍ശനത്തിനുള്ള മറുപടിയായാണ് കെ.വി. തോമസ് ഇക്കാര്യം ഉദ്ധരിക്കുന്നത്. സി.പി.എം. ന്റെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സെമിനാറില്‍ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല പങ്കെടുത്തതും തോമസ് മറുപടി കത്തില്‍ ഉള്‍പ്പെടുത്തും.

രണ്ടുദിവസത്തിനകം മറുപടി നല്‍കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കുന്നതിന് സമിതിയോട് അവസരവും ചോദിക്കും.

അച്ചടക്ക നടപടിക്ക് സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കുന്ന ധൃതി കേന്ദ്ര നേതൃത്വത്തിന് ഇല്ലെന്നാണ് കെ.വി. തോമസിന്റെ വിലയിരുത്തല്‍. അനാവശ്യമായി ഈ പ്രശ്നം വലുതാക്കിയതാണെന്നും തന്നെ പുറത്താക്കണമെന്ന വാശി ചിലര്‍ പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം കരുതുന്നു.

എന്‍.സി.പി.യിലേക്ക് സ്വാഗതം -പി.സി. ചാക്കോ

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ എന്‍.സി.പി.യിലേക്ക് സ്വാഗതംചെയ്ത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. സി.പി.എമ്മിന്റെ പദ്ധതിയെന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് സംസ്‌കാരമുള്ള കെ.വി. തോമസിന് പ്രവര്‍ത്തിക്കാന്‍പറ്റിയ പാര്‍ട്ടിയാണ് എന്‍.സി.പി.യെന്ന് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: K.V Thomas congress disciplinary committee A.K Antony

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented