'താമര മാത്രമല്ല, നല്ല ചുവന്ന ചെമ്പരത്തിയുമുണ്ട്, ഉണ്ണിത്താന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല'


കെ.വി.തോമസ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: തന്റെ വീട്ടില്‍ താമര മാത്രമല്ല, നല്ല ചുവന്ന ചെമ്പരത്തിയുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. അതാരും കാണുന്നില്ല. ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകുന്നുവെന്ന പ്രചാരണങ്ങള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് കെ.വി. തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചല്ല സോണിയ ഗാന്ധിക്ക് കത്തയച്ചത്. സിപിഎം ക്ഷണിച്ചപ്പോള്‍ തന്നെ എല്ലാ രാഷ്ട്രീയ വശങ്ങളും കാണിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകട്ടെ എന്നല്ല ചോദിച്ചത്. സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷം കെ.സി വേണുഗോപാല്‍ വിളിച്ചിരുന്നു. ആ വിവരം സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.

സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ നാളെ കണ്ണൂരില്‍ വരുന്നുണ്ട്. അവരുമായും ഇതിനേക്കുറിച്ച് ആലോചിക്കും. ഡല്‍ഹിയില്‍ യെച്ചൂരിയും സോണിയ ഗാന്ധിയും സ്റ്റാലിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നെ വിളിച്ചിരിക്കുന്നത് സ്റ്റാലിന്റെ പരിപാടിയിലേക്കാണ്. എന്താണ് വരുന്നതെന്ന് കാത്തിരുന്ന് തീരുമാനിക്കാം.

പരിപാടി കേരളത്തില്‍ നടക്കുന്നത് തന്നെയാണ് പ്രശ്‌നമെന്നും കെ.വി. തോമസ് പറഞ്ഞു. ഇവിടെ സി.പി.എമ്മുമായി എത്രയോ നാളുകളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു. പ്രത്യേകിച്ച് കണ്ണൂരില്‍. ഇവിടെ പ്രശ്‌നങ്ങളുണ്ട്. ഇല്ല എന്ന് പറയാന്‍ സാധിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി നേരിട്ട് ഏറ്റുമുട്ടുകയാണ്. അതിന്റെ ബുദ്ധിമുട്ട് അവര്‍ക്കുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ ബിജെപിക്ക് എതിരായ ഒരു പോരാട്ടം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പോരാട്ടം സാധിക്കില്ലെന്ന ശരത് പവാര്‍ പറഞ്ഞു. കണ്ണൂര്‍ സമ്മേളനത്തോടെ സിപിഎമ്മിന്റെ തീരുമാനത്തില്‍ വ്യക്തത വരും. അങ്ങനൈയുള്ള സാഹചര്യത്തില്‍ ഇത് എഐസിസിയെ അറിയിക്കേണ്ട ബാധ്യത എനിക്കുണ്ട്. ശശി തരൂരും അത് തന്നെയാണ് ചെയ്തതെന്നും കെ.വി. തോമസ് പറഞ്ഞു.

Content Highlights: K V Thomas asks aicc's for permission to attend cpm party congress in Kannur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented