തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. 

നേരത്തെ വൈദ്യുതി മന്ത്രി എം.എം. മണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍. മന്ത്രിമാരായ ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ക്കും മുന്‍പ് കോവിഡ് ബാധിച്ചിരുന്നു.

Content Highlights: K T Jaleel tests covid positive