'അസുഖം' വേറെയാണ്‌,എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍; സിപിഐയെ കുത്തി ജലീല്‍


KT Jaleel | Photo: Mathrubhumi

തിരുവനന്തപുരം: എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എല്‍.എമാരെന്ന് കെ.ടി ജലീല്‍ എംഎല്‍എ. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ടു പിടിക്കുന്നവര്‍ ആത്യന്തികമായി ദുര്‍ബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂര്‍വ്വം ആലോചിച്ചാല്‍ നന്നാകുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സി.പി.ഐ. മലപ്പുറം ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ജലീലിനും അന്‍വറിനും വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കില്‍ 'അസുഖം' വേറെയാണ്. അതിനുള്ള ചികില്‍സ വേറെത്തന്നെ നല്‍കണം, ജലീല്‍ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മുന്‍മന്ത്രി കെ.ടി. ജലീലിന്റെയും പി.വി. അന്‍വറിന്റെയും നിലപാടുകള്‍ ഇടതുമുന്നണിയുടെ ഐക്യത്തെ ദോഷകരമായി ബാധിക്കുന്നതായി സിപിഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ജലീല്‍ അടുത്തകാലത്ത് ഉയര്‍ത്തിയ വിവാദപ്രസ്താവനകള്‍ ഇടതു മതനിരപേക്ഷ മനസ്സുകളെ അകറ്റാന്‍ കാരണമായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരോക്ഷ വിമര്‍ശനവുമായി ജലീലിന്റെ കുറിപ്പ്.

Content Highlights: k t Jaleel's reply to CPI


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented