തിരുവനന്തപുരം: നിയമസഭയിലെ നന്ദിപ്രമേയചര്‍ച്ചയില്‍ ഒരിക്കല്‍ക്കൂടി കെ.ടി. ജലീലിന്റെ വെല്ലുവിളി. എന്നെ കൊല്ലാന്‍ സാധിക്കും. പക്ഷേ ആര്‍ക്കും ഒരിക്കലും തോല്‍പ്പിക്കാനാവില്ല. എന്നെ തോല്‍പ്പിക്കാന്‍ ചാവേറുകളായി അയച്ചവരൊക്കെ എവിടെ? -പ്രതിപക്ഷത്തോട് ജലീല്‍ ചോദിച്ചു.

ഒരു സര്‍ക്കാര്‍സ്ഥാപനം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളിലുണ്ടായ സാങ്കേതികപ്രശ്നങ്ങളുടെ പേരിലാണ് ലോകായുക്ത തനിക്കെതിരേ വിധി പറഞ്ഞത്. അല്ലാതെ അഴിമതിക്കല്ല, ജലീല്‍ പറഞ്ഞു.

അതേസമയം, ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയതായി സണ്ണി ജോസഫ് ലോകായുക്തവിധി ഉദ്ധരിച്ച് പറഞ്ഞു. അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന വാക്ക് ജലീല്‍ പാലിക്കണം -സണ്ണി ജോസഫ് പറഞ്ഞു. ജലീലിന് മറുപടിയുമായി മുസ്ലിം ലീഗ് അംഗങ്ങളും എത്തി.

Content Highlight: K T Jaleel Niyamasabha Speech