യു.എ.ഇ. കോൺസുലേറ്റ് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. കേസില്‍ കസ്റ്റംസ് മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. സിആപ്റ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി കസ്റ്റംസ് എടുത്തു.
എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നിന്ന് കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ ജീവനക്കാരില്‍ നിന്നാണ് കസ്റ്റംസ് മൊഴി എടുത്തത്. ഒപ്പം സിആപ്റ്റിലെ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ വാഹനത്തിലാണ് കൊണ്ടുപോയത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.
ഈന്തപ്പഴങ്ങള്‍ കൊണ്ടുവന്നതിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. നയതന്ത്ര പരിരക്ഷയോടെ ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് മാത്രമായുള്ളതാണ്. പുറത്തേക്ക് കൈമാറിയാല്‍ നയതന്ത്ര പരിരക്ഷ ഇല്ലാതാകും. നയതന്ത്ര പരിരക്ഷയോടെ വന്ന ഇവ എവിടേക്ക് പോയി എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
Content Highlights: K.T. Jaleel may be questioned by customs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..