ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമന്നാവശ്യപ്പെട്ട് ജലീല്‍ ഹൈക്കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും


മാതൃഭൂമി ന്യൂസ്

Photo: Mathrubhumi

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും.

ബന്ധു നിയമനം സംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാപരമാണെന്നും കെ.ടി. ജലീല്‍ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യുകയും സ്വജനപക്ഷപാതം കാട്ടുകയും ചെയ്‌തെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. അദ്ദേഹം സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് ചോദ്യംചെയ്താണ് ജലീല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ലോകായുക്ത ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാനപ്പെട്ട ആവശ്യം. കൂടാതെ ലോകായുക്ത ഉത്തരവിനെതിരെ വിശദമായ റിട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ലോകായുക്ത വിധി നിയമപരമല്ല എന്നതാണ് കെ.ടി. ജലീല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. മന്ത്രിസ്ഥാനത്തുനിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന വാദമാണ് ജലീലിന്റെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

അതിനിടെ, ലോകായുക്ത വിധി പകർപ്പ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷമായിരിക്കും വിധയുടെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന് രജസ്ട്രി കൈമാറുക. ഇതിനു ശേഷമായിരിക്കും ലോകായുക്ത ഉത്തരവില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുക.

Content Highlights: k t jaleel approaches high court seeking stay of Lokayukta order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented