കാസര്‍കോട്: ബി.ജെ.പിയുടെ വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് കെ.സുരേന്ദ്രന്‍.
കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ഉമ്മന്‍ചാണ്ടിയും വിജയരാഘവനും ശബരിമലയെ കുറിച്ച് ഉരിയാടാന്‍ തുടങ്ങിയിരിക്കുന്നു. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ല. പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ മൗനം ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പിയും എന്‍.ഡി.എയും ഉയര്‍ത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനുശേഷം എല്‍.ഡി.എഫും യു.ഡി.എഫും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
content highlights: k surendran vijaya yathra speech