തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്തത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരായിരുന്നു. ഒരു ദിവസം ഒരു ഭാഷയിലെ ഒരു വാക്ക് പഠിക്കാമെന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രിക്ക് ബഹുസ്വരത എന്ന് അര്‍ഥം വരുന്ന Pluralism എന്ന വാക്കാണ് ശശി തരൂര്‍ നിര്‍ദേശിച്ചത്. 

എന്നാലിപ്പോള്‍ തരൂരിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ടിറ്ററിലാണ് സുരേന്ദ്രന്‍ ശശി തരൂരിന് മറുപടി നല്‍കിയത്.

Pluralism എന്ന വാക്ക് കൊണ്ട് Marital Pluralism ( ഒന്നിലധികം വിവാഹങ്ങള്‍) എന്ന് കൂടിയാവാം തരൂര്‍ ഉദ്ദേശിച്ചതെന്നാണ് കെ സുരേന്ദ്രന്റെ പരിഹാസം.

content highlights: K Surendran, Shashi Tharoor, Narendra Modi