ബിജെപി അധ്യക്ഷനായി ചുമതലയേറ്റ കെ സുരേന്ദ്രന് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം. ഫോട്ടോ: പ്രവീൺദാസ് എം.
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍, പി.പി മുകുന്ദന്‍ തുടങ്ങിയ നേതാക്കള്‍. എന്നാല്‍ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.
സ്ഥാനമേറ്റെടുക്കാനെത്തിയ സുരേന്ദ്രന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, എം.ടി രമേശ് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് റോഡ് ഷോയുടെ അകമ്പടിയോടെ ബിജെപി ആസ്ഥാനത്തെത്തി സ്ഥാനമേറ്റു.
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ചടങ്ങിനെത്തി. എ.എന്‍ രാധാകൃഷ്ണന്‍ യോഗം അവസാനിക്കാറായപ്പോള്‍ എത്തിച്ചേര്‍ന്നു
കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാനപ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlights: k surendran takes charge as bjp state president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..