കെ. സുരേന്ദ്രൻ
പത്തനംതിട്ട: ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. സിപിഎമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലൊക്കെ ബിജെപി ജയിച്ചുവരികയാണ്. അതുപോലെ കേരളവും ബിജെപിക്ക് ബാലികേറാമലയല്ല. ബിജെപി കേരളത്തില്‍ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം സര്‍ക്കാരിനെതിരായ സിഎജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായി വിജയന് പറയുന്നത്. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഭീരുത്വം മൂലമാണ് പിണറായി വിജയന് ഭീഷണികള്‍ മുഴക്കുന്നത്. വാദം പൊളിയുമ്പോള്‍ ബഹളംവെക്കുന്ന രീതി പിണറായി വിജയന് അവസാനിപ്പിക്കണം. തന്റെ സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്റെ കുറ്റബോധംകൊണ്ടാണ് അദ്ദേഹം ബഹളംവെക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി. മുരളീധരന് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഇ. ശ്രീധരന് എന്ന് താന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇ.ശ്രീധരനെപ്പോലുള്ള നേതാവിന്റെ സാന്നിധ്യം കേരളവും പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: K Surendran responds on E Sreedharan's CM Candidateship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..