K Surendran | Photo: Mathrubhumi
തിരുവനന്തപുരം: വിദേശയാത്രകളില്‍ സ്വപ്‌നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്വപ്‌ന ഏതെല്ലാം കാര്യങ്ങളില്‍ വിദേശരാജ്യങ്ങളില്‍ ഇടനിലക്കാരിയായിയെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വടക്കാഞ്ചേരിയിലെ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയാണ് സ്വപ്‌നയ്ക്ക് കൈക്കൂലിയായി ലഭിച്ചത്. കരാറുകാരന്‍ തന്നെ കൈക്കൂലി നല്‍കിയതായി സമ്മതിക്കുന്നു. സര്‍ക്കാരിന്റെ പ്രോജക്റ്റില്‍ എങ്ങനെയാണ് ഇത്തരം കള്ളക്കടത്തുകാര്‍ക്ക് കൈക്കൂലി ലഭിക്കുന്നത് എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വപ്‌ന ഗള്‍ഫില്‍ പോയതെങ്കില്‍ കൈക്കൂലി കിട്ടയതും കമ്മീഷന്‍ കിട്ടിയതും എങ്ങനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത്. സ്വപ്‌ന മുഖ്യമന്ത്രിയുടേയും കുടുംബാംഗങ്ങളുടേയും കൂടെ എന്തിന് വിദേശയാത്ര നടത്തിയെന്നും അതിനുള്ള എന്ത് അധികാരമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പങ്കാളിത്തം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസും എന്‍ഐഎയും നോട്ടീസ് അയച്ചിരിക്കുകയാണെന്നും ഇദ്ദേഹം സിപിഎമ്മിന്റെ അടുത്തയാളാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: K. Surendran raises allegations against CM pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..