ലൗ ജിഹാദിനെതിരെയുള്ള നിയമ നിര്‍മാണം പ്രകടനപത്രികയിലെ പ്രധാന അജണ്ട- കെ.സുരേന്ദ്രന്‍


കെ.സുരേന്ദ്രൻ പാലക്കാട് | Photo: www.facebook.com|KSurendranOfficial

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹൗദിന് എതിരായ നിയമനിര്‍മാണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് കെ.സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനം വികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും അവകാശ വാദത്തെയും കെ. സുരേന്ദ്രന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഹരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാര്‍ ആണിത്. നിക്ഷേപ സൗഹാര്‍ദ്ദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നതായിരുന്നു സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു അവകാശ വാദം. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രധാനപ്പെട്ട ഒരു സംരംഭകനും കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികള്‍ ആരും കേരളത്തെ പരിഗണിക്കുന്നുമില്ല. കോവിഡ് കാലത്ത് പോലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും പലരും നിക്ഷേപം നടത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വ്യവസായിക മേഖലയിലുള്ള വളര്‍ച്ചയെ സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? കഞ്ചിക്കോട് പോലുള്ള പല വ്യവസായ സംരംഭങ്ങളും പൂട്ടിപ്പോകുന്നു. കാര്‍ഷിക മേഖലകളിലും സമ്പൂര്‍ണ തകര്‍ച്ചയാണ് നേരിടുന്നത്. നാളികേരത്തിന് കേന്ദ്രസര്‍ക്കാര്‍ താങ്ങുവില നല്‍കുന്നതുകൊണ്ട് നാളികേരത്തിന് മാത്രം വിലയുണ്ട്. വേറെ ഏത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്കാണ് വിലയുള്ളത്?.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തലമുണ്ഡനം ചെയ്യേണ്ടിവരുന്നു എന്ന് പറഞ്ഞാല്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിന്റെ അവകാശ വാദം പൊളിയുന്നു എന്നാണ് അര്‍ത്ഥം. എപ്പോഴും പറയുന്ന അവകാശ വാദം കിറ്റു കൊടുത്തു എന്നതാണ്. അതിനെന്തിനാണ് ഒരു സര്‍ക്കാര്. ഒരു കളക്ടര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമേയുള്ളു അത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അരിയും പയറും സഞ്ചിയിലാക്കി കൊടുക്കാന്‍ എന്തിനാണ് ഒരു സര്‍ക്കാര്‍.

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പോലും പരസ്യമായി അഭ്യര്‍ത്ഥിച്ചിട്ടും കേരളം ഉള്‍പ്പെടെ നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങള്‍ അതിനെതിരായി നില്‍ക്കുന്നു. മന്ത്രി തോമസ് ഐസക്കും കേരളവുമാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം എന്‍ഡിഎയുടെ ഭാഗമായിരുന്ന എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Content Highlight: K surendran press meet at Palakkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented