കെ സുരേന്ദ്രൻ | screengrab: Mathrubhumi News
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനും കാലനുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള പോലീസ് ആക്ടിലെ 118 (A) ഭേദഗതി ചെയ്തതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്ട് ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു.
വാര്‍ത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
കേരള സര്‍ക്കാരിന് നേരെയുള്ള ആരോപണങ്ങളെ തടയിടാനാണ് ഇപ്പോള്‍ പോലീസ് വകുപ്പില്‍ നിയമഭേദഗതി ചെയ്തിരിക്കുന്നത്. ഭാരതീയ ജനതാപാര്‍ട്ടി ശക്തമായി ഇതിനെ നേരിടും. ഞങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയപരമായും അടിയന്തരാവസ്ഥ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായി പോരാട്ടം നടത്തും. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണിത്. ജനാതിപത്യത്തെ പിണറായി വിജയന്‍ കശാപ്പ് ചെയ്യുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
അഴിമതി കേസുകള്‍ പുറത്തുവരാതിരിക്കാനാണ് പത്രമാധ്യമങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൂച്ചുവിലങ്ങിടാന്‍ ഇത്തരം ഒരു കരിനിയമം കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയും ഗുരുതരമായൊരു കരിനിയമം ഒരു സര്‍ക്കാരും നടപ്പിലാക്കിയിട്ടില്ല. പിണറായി വിജയന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറി. ജനാധിപത്യത്തിന്റെ കാലനായി മാറിയ പിണറായി വിജയന്‍ ജനാധിപത്യത്തെ പോലീസിനെ ഉപയോഗിച്ച് കശാപ്പ് ചെയ്യുകയാണ്. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും വായ മൂടികെട്ടാനുള്ള പോലീസിനെ ഉപയോഗിച്ചുള്ള നീക്കത്തിനെതിരെ ശക്തപരമായ പോരാട്ടം ബിജെപി രാഷ്ട്രീയ പരമായും നിയമപരമായും നടത്തും. കെ സുരേന്ദ്രന്‍ വ്യക്കമാക്കി.
Content Highlight: K. Surendran press meet against Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..