അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് കമറുദ്ദീന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ചു; കെ.സുരേന്ദ്രന്‍


കെ. സുരേന്ദ്രൻ | ഫോട്ടോ: പി.പി രതീഷ് | മാതൃഭൂമി

കാസര്‍കോട്: വഞ്ചനാകേസില്‍ ഉള്‍പ്പെട്ടിട്ടും അറസ്റ്റ് ചെയ്യപ്പെടില്ലെന്ന ഉറപ്പ് എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് ലഭിച്ചതായും ഇത് മൂലമാണ് അദ്ദേഹം സ്വതന്ത്രമായി സഞ്ചരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എം.സി കമറുദ്ദീന്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.സി കമറുദ്ദീന്‍ യാതൊരു തരത്തിലുമുള്ള ഭയവുമില്ലാതെ വിലസുകയാണ്. എല്‍ഡിഎഫിന്റെ നേതാക്കന്‍മാര്‍ ഉള്‍പ്പെടെ മഞ്ചേശ്വരം എം.എല്‍എയുമായി ചേര്‍ന്ന് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അദ്ദേഹത്തിനെതിരെ കേസുണ്ടായിട്ടും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചില്ല. വഞ്ചനാകുറ്റത്തിന് അമ്പതോളം പേര്‍ ചേര്‍ന്ന് കേസ് കൊടുത്തിട്ടും അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്നതും നിര്‍ഭയമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും കൃത്യമായ ഉറപ്പ് ഇടതുപക്ഷത്തില്‍ നിന്ന് ലഭിച്ചതുകൊണ്ടാണ്. താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നില്ലെന്ന ഉറപ്പ് ഇടതുപക്ഷത്തില്‍ നിന്നും സംസ്ഥാന ഗവണ്‍മെന്റില്‍ നിന്നും എം.സി കമറുദ്ദീന് ലഭിച്ചു എന്നുള്ളതാണ് സത്യം-സുരേന്ദ്രന്‍ ആരോപിച്ചു.

ഏതെങ്കിലും നിക്ഷേപ തട്ടിപ്പുകാരന് ഇങ്ങനെ സ്വതന്ത്രമായി വിഹരിക്കാന്‍ സാധിക്കുമോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന പൂര്‍ണമായ ഉറപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം കമറുദ്ദീന്റെ വിഷയം മാധ്യപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ വലിയ തട്ടിപ്പാണ് നടന്നത് പരിശോധിക്കും എന്ന് മാത്രമായിരുന്നു മറുപടി.

വഞ്ചനാകുറ്റത്തിന് ഉള്‍പ്പെടെ അമ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും എന്തുകൊണ്ടാണ് പോലീസിന്റെ വലയില്‍ എം.സി കമറുദ്ദീന്‍ കുടുങ്ങാത്തതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

Content Highlight: K Surendran press meet against M. C. Kamaruddin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented