കെ. സുരേന്ദ്രൻ | Photo: www.facebook.com|KSurendranOfficial
പാലക്കാട്: യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാപകമായി യുഡിഎഫ് എല്‍ഡിഎഫ് സഖ്യമാണ് കേരളത്തിലെന്നും സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയില്‍ യുഡിഎഫിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയും. യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്. എല്‍ഡിഎഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി. എല്‍ഡിഎഫിന്റെ വെറും അടിമകളായി മാറ്റിയിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയും. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനിയ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Content Highlight: K. Surendran press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..