ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ | ഫോട്ടോ:facebook.com|KSurendranOfficial|
കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കണക്കുകൂട്ടിയ വിജയം ലഭിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ അസംതൃപ്തര്‍ ആരുമില്ല. തനിക്കെതിരേ ആരും ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ല. കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും കെ.സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രന് അതൃപ്തിയുണ്ടെന്നത് മാധ്യമ പ്രചാരണമാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
"ജയ്ശ്രീറാം വിളിച്ചതിനോ ഫ്‌ളക്‌സ് ഉയര്‍ത്തിയതിനൊ കേസെടുക്കാന്‍ യാതൊരു ന്യായവുമില്ല. ഇവിടെ ദേശീയ പതാക തല താഴ്ത്തി ഉയര്‍ത്തിയതിനാണ് കേസെടുക്കേണ്ടത്. അതിന് കേസെടുക്കാതെ ജയ്ശ്രീറാം ഉയര്‍ത്തിയതിന് കേസെടുക്കുന്നത് തികഞ്ഞ വര്‍ഗീയ പ്രീണനമാണ്". ദേശീയ പതാകയെ അപമാനിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തിയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആര്‍ക്കും അസംതൃപ്തിയില്ലെന്നും ശോഭ സുരേന്ദ്രന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നും അവരുടെ പേരില്‍ ഒരു കത്തുവന്നു എന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
Content Highlight: K surendran press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..