കെ. സുരേന്ദ്രൻ| Photo: Mathrubhumi
കോഴിക്കോട്: മുഖ്യമന്ത്രി പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഒഴിവാക്കി സത്യം പുറത്തുപറയാന്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാഗിലും, ചെമ്പിലും എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണം. ഇനിയും അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രന്‍ കരിപ്പൂരില്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് അട്ടിമറിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരു മുഖ്യമന്ത്രിക്കെതിരേ ഡോളര്‍ക്കടത്തും സ്വര്‍ണക്കടത്തും ഉയരുന്നത് ആദ്യമാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ ഗുണഭോക്താവ് എന്ന ബിജെപി ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എനിക്കെതിരേ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്ന കേസുകളെല്ലാം എന്തിനായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. സ്വപ്‌ന സുരേഷ് ഇങ്ങനെയൊരു മൊഴി നല്‍കാന്‍ കോടതിയില്‍ എത്തുമെന്ന് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പി സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
Content Highlights: K Surendran on Swapna Suresh Revealing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..