കോഴിക്കോട്: ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിധി സ്വാഗതം ചെയ്തുകൊണ്ടുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് ഗത്യന്തരമില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണാവകാശം പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കണം എന്നതായിരുന്നു, ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ വധിയോടെ സര്‍ക്കാരിന്റെ ആ വാദത്തെ സുപ്രീം കോടതി തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിധി വിശ്വാസി സമൂഹത്തിന്റെ ആകെ വിജയമാണ്. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ വിശ്വാസികള്‍ കൈകാര്യം ചെയ്യേണ്ടതാണ് എന്ന താല്പര്യമാണ് വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ക്ഷേത്ര ഭരണം മതേതര പാര്‍ട്ടികള്‍ക്ക് നിര്‍വഹിക്കുള്ളതല്ല എന്നതാണ് വിധിയുടെ അന്തസത്ത. ക്ഷേത്ര ഭരണം വിശ്വാസി സമൂഹത്തെ ഏല്‍പ്പിക്കണമെന്നുള്ള വിശാലമായ നിലപാടിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് ഗത്യന്തരമില്ലാതെയാണ്. വിധി സ്വാഗതം ചെയ്യുന്നുവെന്ന നിലപാട് പാര്‍ട്ടിയുടെ നയമാണോ എന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഈ നിലപാടിനെ അംഗീകരിക്കുന്നുണ്ടോയെന്നും ചോദിച്ചു.
ഈ നിലപാടാണ് ശരിയെങ്കില്‍ കേരളത്തിലെ നൂറ് കണക്കിന് ക്ഷേത്രങ്ങള്‍ അധികാരം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ മാത്രം ബാധിക്കുന്ന വിധിയല്ല ഇതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: K. Surendran on Supreme Court verdict in Padmanabha Swamy Temple Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..