സുപ്രീംകോടതി പരാമര്‍ശം വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി- കെ. സുരേന്ദ്രന്‍


കെ. സുരേന്ദ്രൻ| Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അശാസ്ത്രീയ കോവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി പരാമര്‍ശമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ സമ്മര്‍ദ്ദശക്തികള്‍ക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സര്‍ക്കാരിന് നല്‍കിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സമയം വൈകിയില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. തുടര്‍ച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബി.ജെ.പി. എതിര്‍ക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കോവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐ.സി.എം.ആറിന്റെയോ ലോകാരോഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സര്‍ക്കാര്‍ എടുത്തത് ശരിയായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നല്‍കിയത്. ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സര്‍ക്കാരിന്റെ നേട്ടം. മൂന്നാംതരംഗം പടിവാതിലിലെത്തി നില്‍ക്കുമ്പോള്‍ രണ്ടാം തരംഗത്തിന്റെ വലിയദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രന്‍ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാരിണിത്. ആ സര്‍ക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനില്‍ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. കുറ്റവാളികള്‍ക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇരകള്‍ക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

content highlights: k surendran on supreme court remarks against kerala government covid management

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented