കെ. സുരേന്ദ്രൻ| Photo: Mathrubhumi
കോഴിക്കോട്: രാജ്യത്ത് അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ത് ചെയ്താലും അതിന്റെ ഗുണം നോക്കാതെ എതിര്‍ക്കുക എന്ന സ്ഥിരം കലാപരിപാടി നടത്തുന്ന ആളുകളാണ് അഗ്‌നിപഥ് സമരത്തിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിന് പിന്നില്‍ മോദി സര്‍ക്കാരിനെതിരായി പ്രചാരണം നടത്തുന്ന ഇടത് ജിഹാദി അര്‍ബന്‍ നക്‌സല്‍ കൂട്ടുകെട്ടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കള്‍ക്ക് ഗുണകരമായതാണ്. നിലവിലെ റിക്രൂട്ട്‌മെന്റ് രീതികളില്‍ വെള്ളം ചേര്‍ക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അവസരം ഉപയോഗിക്കുന്നതിന് പകരം തെറ്റായ സന്ദേശം നല്‍കി യുവാക്കളെ സമരത്തിനിറക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കലാപത്തിന് വഴി വെച്ച് സര്‍ക്കാരിന് നേരെ തിരിക്കുന്ന സ്ഥിരം സംഘമുണ്ട്.
കര്‍ഷക സമരത്തിന് പിന്നിലും ഇവരായിരുന്നു. വോട്ടര്‍പട്ടികയും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനെതിരെ സമരം നടത്തിയതും വോട്ടിങ് മിഷീനില്‍ അട്ടിമറി നടക്കുന്നുവെന്നു പറഞ്ഞതും സര്‍വകലാശാലകളില്‍ പ്രതിഷേധം ഉണ്ടാക്കുന്നതുമെല്ലാം ഇതേ ഇടത് ജിഹാദി അര്‍ബന്‍ നക്‌സല്‍ കൂട്ടുകെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സമാധാനപരമായിട്ടല്ല മറിച്ച സമാധാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് വടക്കേ ഇന്ത്യയില്‍ സമരങ്ങളുടെ പേരില്‍ നടക്കുന്നത്. ഇടത് ജിഹാദി അര്‍ബന്‍ നക്‌സല്‍ കൂട്ടുകെട്ടാണ് പതിവ് പോലെ എല്ലാത്തിനും ബുദ്ധി ഉപദേശിക്കുന്നത്- സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: k surendran, agnipath scheme


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..