കെ.സുരേന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരാൾക്കും മാനഹാനിയുണ്ടാക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിലെ വനിതകളെ സി.പി.എം നേതാക്കൾ മോശക്കാരായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്കുപോലും എതിർത്ത് പറയാത്ത വി.ഡി സതീശനെ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു വനിതാ നേതാവിന്റെയും പേര് പറഞ്ഞിട്ടില്ല. അഴിമതിക്കാരെക്കുറിച്ചുള്ള പൊതുവായ പരാമർശമായിരുന്നു തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമർശത്തെ പർവതീകരിച്ചത് രാഷ്ട്രീയ അജണ്ടയുള്ളതിനാലാണ്. പറഞ്ഞത് സുരേന്ദ്രനായതിനാലാണ് സി.പി.എമ്മും കോൺഗ്രസും വിഷയത്തിൽ ഒന്നിച്ചത്. ഒന്നും മിണ്ടാതിരുന്ന സി.പി.എമ്മിനെ കോൺഗ്രസ് പ്രകോപിപ്പിച്ച് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: k surendran on his controversial remarks
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..