കെ. സുരേന്ദ്രൻ, കൃഷ്ണകുമാർ | മാതൃഭൂമി
തരുവനന്തപുരം: സിനിമാ നടന് കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിൻ്റെ പേരിൽ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യൽമീഡിയയിൽ ചിലർ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലർ അദ്ദേഹത്തിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
content highlights: K surendran on cyber attacks against actor Krishnakumar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..