ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ |ഫോട്ടോ : facebook.com|KSurendranOfficial|
കൊച്ചി: മുതിര്‍ന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ കേസുകളില്‍ കുടുക്കി വേട്ടയാടി ബി.ജെ.പിയെ തകര്‍ക്കാമെന്ന വ്യാമോഹം വിലപ്പോവില്ലെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍.
കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായി അറിയാം. ആരോപണവുമായി വന്നാല്‍ വിലപ്പോവില്ലെന്നും കെ.സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഴിമതി ആരോപണങ്ങള്‍ കെട്ടിച്ചമച്ച് പാര്‍ട്ടിയെ അക്രമിക്കാന്‍ ശ്രമിക്കുകയാണ്.
വേട്ടയാടി ബിജെപിയെ തകര്‍ക്കാന്‍ ശ്രമിക്കാന്‍ ശ്രമിച്ചാല്‍ നടപ്പാവില്ല. നാഥനില്ലാത്ത കേസാണ് കുമ്മനത്തിന് എതിരേയുള്ളത്. രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. സ്വര്‍ണക്കടത്ത് അടക്കമുള്ള കേസില്‍ നാണം കെട്ട സര്‍ക്കാര്‍ അതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഗൂഢ നീക്കമാണ് കേസെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇടത് നേതാക്കള്‍ പ്രതികളായ കേസ് കൂട്ടത്തോടെ പിന്‍വലിക്കാനുള്ള നീക്കം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള പാര്‍ട്ടി നേതാക്കളെ രക്ഷിക്കാന്‍ നിയമവാഴ്ചയെ അട്ടിമറിച്ചുകൊണ്ട് പിണറായി വിജയന്‍ കോടതിയെ സമീപിക്കുകയാണ്. ഭരണത്തില്‍ ഇറങ്ങുന്നതിന് മുന്നെ രക്ഷിച്ചെടുക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..