തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം കുമ്മനം യാത്ര ചെയ്തതിനെ കുറ്റപ്പെടുത്തിയ മന്ത്രി കടകംപള്ളിക്കെതിരെ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോള്‍ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. ഇത് ഒരു തരം മനോരോഗമാണ്. കടകംപള്ളിയേക്കാള്‍ ഭേദം എം. എം മണിയാണെന്ന് തോന്നിപ്പോകുന്നു-സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു