കെ സുരേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
കോന്നി: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തില്‍ വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല. രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്രെ ശ്രദ്ധിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുന്നു.
എല്ലാം കേന്ദ്രം തന്നാല്‍ ഇവിടെ വിതരണം ചെയ്യാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. എന്നിട്ട് ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്നു. അതെന്ത് നടപടി ക്രമമാണെന്ന് വ്യക്തമാകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Content Highlight: K. Surendran fb post against pinarayi vijayan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..