എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; ശൈലജയ്‌ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റംമാത്രം- സുരേന്ദ്രന്‍


കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കെ സുരേന്ദ്രൻ, കെകെ ശൈലജ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ ലോകായുക്ത പ്രഖ്യാപിച്ച അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ പുറത്തുവരുകയാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സര്‍ക്കാരും പ്രവര്‍ത്തിച്ചത്. അഴിമതികള്‍ പുറത്തു വന്നത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തുവരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ശൈലജയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവര്‍ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തില്‍ ഇത്രയും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകാന്‍ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ പോലും ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോവിഡ് പര്‍ച്ചേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തന്നെ സമ്മതിക്കുന്ന രേഖകള്‍ പുറത്തുവന്നത് പിണറായി സര്‍ക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: k surendran facebook post against kk shailaja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented