കെ.സുരേന്ദ്രൻ, പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്മപുരം തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഭവത്തിന് ഉത്തരവാദികളായ സര്‍ക്കാര്‍-കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
100 കോടി പിഴ ജനങ്ങളുടെ മേല്‍ കെട്ടിവെക്കാതെ ഉദ്യോഗസ്ഥരുടെയും മന്ത്രിയും മേയറും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരുടെയും പക്കല്‍ നിന്നും ഈടാക്കണം. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാലിന്യനിര്‍മ്മാര്‍ജനത്തിലെ വീഴ്ച്ച സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഹരിത ട്രിബ്യൂണല്‍ ഭീമമായ പിഴ ഈടാക്കിയത് കേരളത്തിന് നാണക്കേടാണ്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാവണം. മാലിന്യ നിര്‍മ്മാര്‍ജ്ജന ബോര്‍ഡിന്റെ വീഴ്ചക്കെതിരെ നടപടിയെടുക്കണം. ലോകബാങ്ക് 2021 ല്‍ അനുവദിച്ച 105 മില്യണ്‍ ഡോളര്‍ എന്തു ചെയ്‌തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രം നല്‍കിയ ഫണ്ട് എത്രത്തോളം വിനിയോഗിച്ചെന്ന് ജനങ്ങളോട് പറയണം. ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചിക്കാര്‍ക്ക് നീതി ലഭിക്കും വരെ ബിജെപി സമരം തുടരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: k surendran allegation against state govenment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..