കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു |Screengrab:facebook.com|KSurendranOfficial
ആറന്മുള : സ്വപ്‌നയുമായുള്ള ബന്ധത്തിന്റെ പേരില്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
'രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ നിയമസഭയെ ദുരുപയോഗപ്പെടുത്തുന്നു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അതില്‍ വ്യക്തിപരമായ താത്പര്യം കൂടിയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും പി.ശ്രീരാമകൃഷ്ണനും വളരെ അടുത്ത ബന്ധമാണുള്ളത്. നിരവധി തവണ സ്പീക്കര്‍ സ്വപ്നയെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വപ്‌ന സുരേഷുമായിട്ടുള്ള വ്യക്തിബന്ധവും കള്ളക്കടത്തുകാരുമായിട്ടുള്ള ബന്ധവും നിയമസഭയെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നോക്കുന്നത് നമ്മുടെ ജനാധിപത്യ സംവിധാനം ദുര്‍ബലപ്പെടുത്തലാണ്', സുരേന്ദ്രന്‍ ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
എക്‌സിക്യുട്ടീവിന്റെ അധികാരത്തിന്‍മേല്‍ നിയമസഭ അനാവശ്യമായി കൈക്കടത്തുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. നിയമസഭയുടെ ഒരവകാശവും ഇവിടെ ലംഘിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്യാനും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗമാണ്. അവര്‍ക്ക് അതിന് ഒരു അവകാശവുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: k surendran allegation-speaker p sreeramakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..