ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സത്യം പറയുന്നില്ല-കെ.സുരേന്ദ്രന്‍


രാജ്യത്ത് മൊത്തത്തില്‍ ഉള്ള കോവിഡ് മരണ നിരക്ക് ലോക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ |ഫോട്ടോ : facebook.com|KSurendranOfficial|

തൃശൂർ: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സത്യം മറച്ചുവെക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് മരണ നിരക്ക് കുറയുന്നത് തങ്ങളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞു നടക്കുകയാണ് മുഖ്യമന്ത്രി. ഇത് രാജ്യത്ത് മൊത്തത്തില്‍ മരണ നിരക്ക് കുറയുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് മൊത്തത്തില്‍ ഉള്ള കോവിഡ് മരണ നിരക്ക് ലോക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. സര്‍ക്കാരിന്റെ കഴിവ് കൊണ്ടല്ല ഇവിടെ മരണ നിരക്ക് കുറയുന്നത് എന്നത് ഇനിയെങ്കിലും മനസ്സിലാക്കണം. കോവിഡ് രോഗികളുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് രോഗികളോട് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് കാട്ടുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ കെട്ടിയിട്ടിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജനറല്‍ ഐ.സി.യുവില്‍ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നു. മതിയായ ആംബുലന്‍സ് സൗകര്യങ്ങള്‍ ഇല്ല, ആംബുലന്‍സില്‍ ബലാത്സംഗം വരെ നടന്നിട്ടും ആവശ്യത്തിന് കെയര്‍ടേക്കര്‍ മാര്‍ ഇല്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഓരോ ദിവസവും ടെസ്റ്റ് നിരക്കുകള്‍ കുറക്കുകയാണ്. സര്‍ക്കാരിന് ദിശാബോധം നഷ്ടമായിരിക്കുന്നു. പി.ആര്‍ വാദങ്ങള്‍ പൊള്ളയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented