യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരല്ല; തുറന്നുകാണിച്ചത് ഭരണപരാജയം - കെ. സുരേന്ദ്രന്‍


K Surendran

കോഴിക്കോട്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍ യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണമെന്നും സുരേന്ദ്രന്‍ വാര്‍ത്താ കുറിപ്പില്‍ ചോദിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ''ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി വിജയന്റെ സര്‍ക്കാരാണ് മതതീവ്രവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത്. പോലീസില്‍ പോലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ അജണ്ട നടപ്പാക്കുകയാണ്''- അദ്ദേഹം പറഞ്ഞു.

കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വവിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീ പീഡന കേസിലും എസ്.ടി -എസ്.സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented