ജലീൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാലം; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അതു കൊണ്ട്-കെ.സുരേന്ദ്രൻ


കെ. സുരേന്ദ്രൻ | ഫോട്ടോ: ജി ശിവപ്രസാദ്

കോഴിക്കോട്: ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് മന്ത്രി കെ.ടി ജലീലിന് കിട്ടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സിപിഎമ്മിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍

ഇത്തവണ എന്‍ഡിഎയ്ക്ക് ഉറച്ച പ്രതീക്ഷയാണ് ഉള്ളത്. കേരള രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായക സ്ഥാനത്തേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികള്‍ക്കെതിരെയും ശക്തമായ ബദല്‍ ഉയര്‍ന്നുവന്നിടത്തെല്ലാം ഞങ്ങളെ പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായിട്ടുണ്ട്. ബിജെപി ഇരട്ട അക്കത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. കൂടാതെ ഇടത് വലത് മുന്നണികള്‍ക്ക് പ്രതീക്ഷിച്ചതുപോലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.തൂക്കുമന്ത്രിസഭ ഉണ്ടാകാനാണ് സാധ്യത. തൂക്കുസഭ വന്നാല്‍ ആരെയും പിന്തുണയ്ക്കില്ല. തൂക്ക് സഭ വന്നാല്‍ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇ.പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് കെ.ടി ജലീലിന് കിട്ടുന്നത്. ഇത് സിപിഎമ്മിനകത്ത് രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നു കഴിഞ്ഞു. ജലീലാണ് യുഎഇ. കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ പാലം. ജലീല്‍ നന്നായി അറബി സംസാരിക്കും. യുഎഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കഴിഞ്ഞ നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നത്. എല്ലാത്തിന്റെയും പാലമാണ് ജലീല്‍. അതിനാലാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നടത്തുന്നത്. ഇ.പി ജയരാജനോട് കാണിച്ച സമീപനം കെ.ടി ജലീലിനോട് കാണിക്കാന്‍ കഴിയാതെ വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlight: K Surendran against KT Jaleel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented