കെ. സുരേന്ദ്രൻ, പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: കേരളത്തിൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പശു നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാഫിയ സർക്കാരാണ് കേരളത്തിലേത്. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹർത്താലടക്കമുള്ള പ്രതിഷേധങ്ങൾ നടത്തും. ഒരുപാട് തുക കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നുണ്ട്. ശബരി പാതയ്ക്കായി മാത്രം 100 കോടി നൽകി. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന യുവജന അധ്യക്ഷൻ ചിന്താ ജെറോമിനെതിരെയും സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും എന്തു ജോലിയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. വന്‍ തുക കൊടുത്ത് റിസോര്‍ട്ടില്‍ താമസിക്കുന്നു..യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണം-സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
Content Highlights: k surendran against kerala government
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..