
K Surendran | Photo: Mathrubhumi
കോഴിക്കോട്: കടകളടച്ചും തുണിപൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങള്‍ ബഹിഷ്കരിക്കുന്ന പ്രവണതക്കെതിരെയാണ് കെ. സുരേന്ദ്രന്റെ വിമര്‍ശനം.
കടകളടച്ചവര്‍ക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാല്‍ വേറെ ഒന്നും സംഭവിക്കാനില്ല. കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവര്‍ക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാന്‍ കഴിയുന്നു.
ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടര് സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാന്‍ പാടില്ലെന്നാണോ? അതോ കേട്ടാല്‍ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തില്‍ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാന് രീതിയാണ്. അതീനാട്ടില്‍ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഫെയ്സ്ബുക്കിലാണ് സുരേന്ദ്രന്റെ വിമര്‍ശനം.
Content Highlights: K.Surendran against caa boycott protest
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..