k surendran: photo: faceboo|KSurendranOfficial
കോഴിക്കോട്: എസ്.ഡി.പി.ഐയുമായി സഖ്യം ചെയ്തുകൊണ്ട്, പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിച്ചുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയത അപകടകരമാണെന്ന് പറയുന്ന വിജയ രാഘവന്റെ തലയ്ക്ക് എന്തോ തകരാറുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തലയ്ക്ക് വെളിവുള്ള ആരെങ്കിലും എസ്.ഡി.പി.എയെ കൂടെയിരുത്തി ന്യൂനപക്ഷ വര്‍ഗീയത അപകടകരമാണെന്ന് പറയുമോ. ഇത് പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കാനുള്ള നീക്കമാണ്. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയിലുള്ളത് പോലെയാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും അദ്ദേഹം പറഞ്ഞു.
വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. "ശബരിമലയില്‍ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സര്‍ക്കാര്‍ നടപടി തെറ്റാണെന്ന് പരസ്യമായി പറയാന്‍ വിജയരാഘവന്‍ തയ്യാറാകുമോ. എടുത്ത 25,000ല്‍ അധികം വരുന്ന കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമോ. മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയില്‍ പേലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാന്‍ തയ്യാറാകുമോ.", സുരേന്ദ്രന്‍ ചോദിച്ചു.
പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങള്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി തെറ്റായിപ്പോയത് പറയാന്‍ തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് എപ്പോഴെങ്കിലും സിപിഎം ചിന്തിച്ചിട്ടുണ്ടോ. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാന്‍ തയ്യാറുണ്ടോ. വര്‍ഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ തയ്യാറാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സിപിഎം പലയിടത്തും മുസ്ലീം ലീഗുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എവിടെയാണ് നിങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തിന്റെ പ്രസക്തി. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: K. Surendran against A.Vijayaraghavan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..