രാഹുൽ ഗാന്ധിയുടെ നുണപ്രചാരണത്തിന് കിട്ടിയ തിരിച്ചടി, ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു- കെ. സുരേന്ദ്രൻ


1 min read
Read later
Print
Share

രാഹുൽ ഗാന്ധി, സുരേന്ദ്രൻ | ഫോട്ടോ: പിടിഐ, മാതൃഭൂമി

തിരുവനന്തപുരം: അപകീർത്തി കേസിൽ വയനാട് എം.പി. രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷത്തെ തടവുശിക്ഷ നുണപ്രചാരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യത്തേക്കുറിച്ചും പ്രധാനമന്ത്രിയേക്കുറിച്ചും ദേശീയ നേതാക്കളേക്കുറിച്ചുമെല്ലാം എന്തും വിളിച്ചുപറയാമെന്ന രാഹുലിന്റെ ധാര്‍ഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോണ്‍ഗ്രസിനെയും ഇന്ത്യന്‍ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്തത്. അത് ന്യായീകരിക്കുന്ന കോണ്‍ഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഗാന്ധിയെ വധിച്ചത് എസ്.എസ്.എസ്. ആണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറിയിറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധമാണ് രാഹുല്‍ നേരിടുന്നത്. ഭാരത് ജോഡോ യാത്രയിൽ നടത്തിയ പ്രസ്താവന സംബന്ധിച്ച് ഡല്‍ഹി പൊലീസ് ചോദ്യംചെയ്യാന്‍ വന്നപ്പോള്‍ ഇരവാദം ഉയര്‍ത്തുകയാണ് രാഹുല്‍ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയിലും കുറച്ചുകൂടി പക്വത രാഹുല്‍ ഗാന്ധി കാണിക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: K Surendan on the court verdict against Rahul Gandhi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k surendran and b gopalakrishnan

1 min

കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയബോധം കുറവ്, അതുകൊണ്ടാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്- ഗോപാലകൃഷ്ണൻ

Jun 3, 2023


Sini

1 min

വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Jun 3, 2023


kannur train fire

1 min

ട്രെയിനിന് തീവച്ചത് ഭിക്ഷാടകനെന്ന് പോലീസ്; 'പണം കിട്ടാത്തതിന്റെ മാനസിക സംഘര്‍ഷം കാരണമാകാം'

Jun 2, 2023

Most Commented