കെ. സുധാകരൻ| Photo: Mathrubhumi
തിരുവനന്തപുരം: ഭരണഘടനയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ അധികാരമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഭരണഘടനയെ ചോദ്യം ചെയ്തതിലൂടെ ഇന്ത്യയുടെ അസ്ഥിത്വത്തെയാണ് സജി ചെറിയാന്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു.
ഭരണഘടനയെ അംഗീകരിക്കാത്ത രണ്ട് കൂട്ടരാണ് ആര്‍.എസ്.എസും സി.പി.എമ്മും. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ പോലും അവര്‍ അംഗീകരിച്ചത് ഈയടുത്താണ്. മന്ത്രി സ്വയം രാജിവെക്കാന്‍ തയ്യാറാവണം. അല്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും സുധാകരന്‍ പറഞ്ഞു.

ഭരിക്കുന്ന പാര്‍ട്ടിക്ക് ഭരണഘടനയില്‍ വിശ്വാസമില്ലെങ്കില്‍ രാജിവെക്കണം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.
Content Highlights: K Sudhakaran Against Saji Cheriyan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..