ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല | ഫോട്ടോ: വി.കെ. അജി മാതൃഭൂമി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ. സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കെ. സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. സുധാകരനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല വ്യക്തമാക്കി.
കെ. സുധാകരന്റെ നേൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് യുഡിഎഫിന് അത്യാവശ്യമാണ്. അതിനായി കോണ്‍ഗ്രസ് നേതൃത്വം എടുത്ത തീരുമാനം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കും. എല്ലാവിധ സഹകരണവും മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആവേശം പകരുന്ന തീരുമാനമാണ് ഹൈക്കമാന്റില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളായിരിക്കും കെ. സുധാകരനില്‍നിന്നുണ്ടാവുക. അത് പാര്‍ട്ടിക്ക് നവോന്മേഷം നല്‍കുമെന്നകാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..