'ചോദ്യംചെയ്യാൻ വിളിപ്പിച്ച് ലഹരികലർന്ന ചോക്ലേറ്റ് നൽകി'; CPM തീകൊണ്ട് തലചൊറിയുകയാണെന്ന് കെ. സുധാകരൻ


കെ. സുധാകരൻ, ജിതിൻ | Photo: മാതൃഭൂമി

കൊച്ചി: എ.കെ.ജി. സെന്റർ ആക്രമണത്തിന്‍റെ പേരില്‍ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത നടപടി കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. സി.പി.എം. തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസ് ലഹരി കലർന്ന ചോക്ലേറ്റ് നൽകിയെന്ന് കെ. സുധാകരൻ ആരോപിച്ചു. പിന്നീട് പ്രവർത്തകനെ ലഹരിചികിത്സാ കേന്ദ്രത്തിൽ ആക്കേണ്ടിവന്നു. നിലവിൽ എ.കെ.ജി. സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും അത്തരത്തിൽ ചോക്ലേറ്റ് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ എവിടെ നിന്നാണ് എ.കെ.ജി. സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: k sudhakaran talking about akg center attack arrest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented