ശശി തരൂർ, കെ. സുധാകരൻ
തിരുവനന്തപുരം: ലോക്സഭാ എം.പി. ശശി തരൂരിനെതിരേ രൂക്ഷവിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പൂര്‍ണമായി അവഗണിക്കുകയാണ് തരൂരെന്ന് സുധാകരന് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനായ തന്നെ ഫോണില്‍ വിളിക്കുകപോലും ചെയ്യുന്നില്ലെന്നും സുധാകരന് പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സുധാകരന് തരൂരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
പാര്‍ട്ടിയുമായി ആലോചിച്ചുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ ശശി തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാല്‍ തരൂര്‍ ഇത് അനുസരിക്കുന്നില്ലെന്നാണ് സുധാകരന്റെ വിമര്‍ശനം. മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ശശി തരൂരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഒരു കാര്യവും പാര്‍ട്ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് ശശി തരൂര്‍ മാറിയിട്ടുണ്ട്, സുധാകരന് പറഞ്ഞു.
പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്ന് ശശി തരൂരിന് പലവട്ടം നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കുന്നില്ല. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ലെന്നും സുധാകരന് പറഞ്ഞു.
അതേസമയം, പാര്‍ട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും സുധാകരന് വ്യക്തമാക്കി. തിരിച്ച് ശശി തരൂരിന് പാര്‍ട്ടിയെയും വേണമെന്ന കാര്യം മറക്കരുതെന്നും സുധാകരന് പറഞ്ഞു.
Content Highlights: k sudhakaran strongly criticized shashi tharoor in delhi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..