ഞങ്ങള്‍ക്ക് ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും വെളിയിലിറങ്ങി നടക്കില്ല- സുധാകരന്‍


കെ സുധാകരൻ | Photo: PTI

കല്‍പ്പറ്റ: കേരളത്തിൽ ഒരു ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിച്ച ആദ്യത്തെ സംഭവമാണ് വയനാട്ടിലേതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഇതിനുമുമ്പ് സമാനമായൊരു സംഭവം ഉണ്ടായിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധപ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കാരണം പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐയുടെ കുട്ടികൾ തകർത്തത്. ഇതിന്റെ പിറകിൽ ഒരു ചാലകശക്തിയുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ ഭരിക്കുന്നവരുടെ മുമ്പിൽ എത്തിക്കേണ്ടത് ജനപ്രതിനിധികളാണ്. രാഹുൽ ഗാന്ധി അത് ചെയ്തിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ ഭരണത്തിലുള്ള സർക്കാരിനും ഉത്തരവാദിത്വമില്ലേയെന്നും കെ. സുധാകരൻ ചോദിച്ചു.

ഓഫീസിൽ വന്നത് സമരം ചെയ്യാനല്ല, അടിച്ചുപൊളിക്കാനാണ്. കുരങ്ങന്മാർ കയറുന്നത് പോലെ ജനലിലും ജനലിന്റെ കമ്പിയും പിടിച്ചാണ് കടന്നു പോകുന്നത്. ഇത്രയും വലിയ അവിവേകം കാണിച്ച ഒരു വിദ്യാര്‍ഥി സംഘടന ഇതുപോലൊരു സമരമുഖത്ത് കടന്നു വന്നത് അത്ഭുതം എന്നല്ലാതെ പറയാൻ നിർവാഹമില്ല. യു.ഡി.എഫിന് പ്രതിരോധിക്കാനറിയാം. ഞങ്ങളെയങ്ങ് തോൽപ്പിച്ചു കളയാമെന്ന് കരുതിയാൽ ആത്മരക്ഷക്കൊരു പിടിത്തം ഞങ്ങളങ്ങ് പിടിക്കും. ആ പിടിത്തം പിടിച്ചാൽ ഇവിടത്തെ ഒരു സിപിഎമ്മുകാരനും ഇറങ്ങി വെളിയിൽ നടക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കുന്നില്ലെങ്കിൽ പോലീസ് കാക്കിയുടുപ്പ് അഴിച്ചുവെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് നരേന്ദ്ര മോദിയുമായി അവിഹിത ബന്ധം, അദ്ദേഹത്തിന്റെ സ്വാധീനത്തിലൂടെ ഇ.ഡിയുടെ അന്വേഷണങ്ങൾ ഒഴിവാക്കുക. എല്ലാ കാര്യങ്ങളും നേടിയെടുക്കുക. അതേ ബിജെപി സർക്കാരിനെ കൊണ്ട് ചെയ്യിക്കേണ്ട ബഫർസോൺ കാര്യം രാഹുൽ ഗാന്ധി ചെയ്യണം എന്ന് പറഞ്ഞ് സമരമുഖത്ത് രംഗത്തെത്തിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: k sudhakaran speech at wayanad - sfi attack in rahul gandhi's office

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented