ശശി തരൂരുമായി നല്ല സൗഹൃദം, ഖാര്‍ഗെയ്ക്ക് കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാന്‍ ഞാനാര്?- സുധാകരന്‍


കെ. സുധാകരൻ | Photo: ANI

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരുമായി നല്ല സൗഹൃദമാണുള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഖാര്‍ഗെയ്ക്ക് കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാന്‍ താന്‍ ആളല്ലെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും, അത് ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. ഞാനും ശശി തരൂരും വളരെ സൗഹൃദത്തിലാണ്. രാവിലെ സംസാരിച്ചതാണ്. തിരഞ്ഞെടുപ്പിന്റെ പേരില്‍ ഞങ്ങളുടെ സൗഹൃദത്തിന് ഒരു അപകടവും സംഭവിക്കില്ല. കോണ്‍ഗ്രസ് ആണ് പാര്‍ട്ടി. ജനാധിപത്യം ഒരുപാട് കണ്ടവരാണ്. ഗാന്ധിജിയുടെ സ്ഥാനാര്‍ഥിയും നെഹ്‌റുവിന്റെ സ്ഥാനാര്‍ഥിയും തമ്മില്‍ മത്സരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ചരിത്രം അതാണ്', കെ. സുധാകരന്‍ പറഞ്ഞു.



ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ് മത്സരം. മത്സരവീര്യവും ജനാധിപത്യ സംവിധാനത്തിന്റെ നിലനില്‍പുമാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ എല്ലാ കരുത്തിന്റെയും നിദാനം. കോണ്‍ഗ്രസ് അതിലേക്ക് പോകുമ്പോള്‍ അസൂയ വേണ്ടെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഖാര്‍ഗെക്ക് ആണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കേരളത്തിന്റെ പിന്തുണ പ്രഖ്യാപിക്കാന്‍ ഞാനാരാണെന്ന് സുധാകരന്‍ ചോദിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുഭവസമ്പത്തും ജനകീയതയും സംഘാടക ശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആറുപതിറ്റാണ്ടത്തെ പൊതുജീവിതത്തില്‍ എന്നും മതേതര ആശങ്ങള്‍ മുറുകെപ്പിടിച്ച നേതാവാണ് ഖാര്‍ഗെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: k sudhakaran respond on congress president election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented