മുഖ്യമന്ത്രിയുടെ വിദേശയാത്ര മോദിയെ കടത്തിവെട്ടുന്നത്; കേരളത്തിന് കിട്ടിയ നേട്ടമെന്ത് - കെ.സുധാകരൻ


പിണറായി വിജയൻ, കെ സുധാകരൻ | ഫോട്ടോ: മാതൃഭൂമി, പിടിഐ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രകൾ കൊണ്ട് കേരളത്തിനുണ്ടായ നേട്ടം എന്താണെന്ന് സി.പി.എം. വിശദീകരിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. യാത്രയിൽ ഒക്കെ മുഖ്യമന്ത്രി കുടുംബാംഗങ്ങളേയും കൊണ്ടു പോകുകയാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എത്ര കോടികൾ ചിലവഴിച്ചു എന്ന് സി.പി.എം. സെക്രട്ടേറിയറ്റ് ജനങ്ങളോട് കണക്കുപറയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"സ്വന്തം പാർട്ടിയുടെ സെക്രട്ടറി വിട്ടു പിരിഞ്ഞപ്പോൾ ആ ദുഃഖത്തിൽ വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശയാത്ര നടത്താൻ പോയതിന്റെ രഹസ്യം എന്താണ്? ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതേപോലെ വിദേശയാത്ര നടത്തിയിട്ടില്ല. യാത്രയിൽ കുടുംബാംഗങ്ങൾ മുഴുവനാളുകളും പോകുകയാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് എത്ര കോടി ചിലവഴിച്ചു എന്ന് സി.പി.എം. സെക്രട്ടറിയേറ്റ് ജനങ്ങളോട് കണക്കുപറയണം. എത്ര കോടി ചിലവഴിച്ചു, കേരളത്തിന് കിട്ടിയ നേട്ടമെന്താണ്? സാധാരണക്കാരന്റെ പണമാണ് ധൂർത്തടിച്ചു പോകുന്നത്.



പാർട്ടി സെക്രട്ടറിയുടെ ഭൗതിക ശരീരം പ്രവർത്തന കേന്ദ്രമായ തിരുവനന്തപുരത്ത് വെക്കാതെ, അനുശോചനയോഗത്തിൽ തൊണ്ടയിടറി സംസാരിക്കാനാകാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാൾ കോടികൾ ചിലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ​ഗൗരവം എന്താണെന്ന് നാടിനെ ബോധിപ്പിക്കണം. നരേന്ദ്ര മോദി ആരംഭ ഘട്ടത്തിൽ ഇതേപോലെ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. അതിനെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ യാത്ര.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ ധൂർത്തിന്റെ തോത് കുറക്കാൻ ഒരു നടപടി പോലും ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഒന്നും രണ്ടും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പറന്നത് 85 തവണയാണ്. ഇതിൽ 15 തവണയിൽ അധികം സഞ്ചരിച്ച് മുഖ്യമന്ത്രിയാണ് ഒന്നാമൻ.

പുഷ്പ കൃഷി വികസനം, സമുദ്രനിരപ്പിന് താഴെ കൃഷി, വാഴപ്പഴം കയറ്റുമതി, റൂം ഫോർ റിവർ, വെള്ളപ്പൊക്ക നിയന്ത്രണ മാതൃക എവിടെയാണ് ഈ കുടച്ചക്രങ്ങളൊക്കെ കാണുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് ഈ സംസ്ഥാനത്ത് സർക്കാരിന്റെ ഔദ്യോഗികമായി നടപ്പിലാക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

പോകുന്നിടത്തെല്ലാം കുടുംബത്തേയും കൂട്ടിയാണ് മുഖ്യമന്ത്രി പോകുന്നത്. കുടുംബത്തിന്റെ വിദേശയാത്ര സ്വന്തം ചിലവിലാണെന്നത് പള്ളിയിൽ പറഞ്ഞാ മതി. മര്യാദകേടും ശുദ്ധനുണയുമാണ് അത്. വിദേശത്ത് പോയി താമസിക്കാൻ തന്നെ എത്രയാണ് ചിലവ്. അവിടെ പുല്ലുപായ വിരിച്ചാണോ കിടക്കുന്നത്? കോലായിലോ മുറ്റത്തോ ആണോ കിടക്കുന്നത്? പറയുന്നതിന് ഒരു ന്യായം വേണ്ടേ?" സുധാകരൻ ചോദിച്ചു.

Content Highlights: k sudhakaran press meet against pinarayi vijayan europe visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented