വരുംജന്മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ചുപഠിക്കണോ?; കെ.വി തോമസ് വിഷയത്തില്‍ കെ. സുധാകരന്‍


കെ. സുധാകരൻ | Photo: ANI

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഉത്തരവാദിത്തമുള്ള നേതാവ് എന്ന നിലയില്‍ അദ്ദേഹം പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുമെന്ന സൂചനയാണ് ലഭിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പങ്കെടുത്താല്‍ കെ.വി തോമസിന് എതിരെ നടപടിയുണ്ടാകുമെന്ന സൂചനയും സുധാകരന്‍ നല്‍കി. അക്കാര്യങ്ങള്‍ കെ.വി തോമസിന്റെ തീരുമാനത്തിന് ശേഷം പറയാമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ ഒന്നടങ്കം കെവി തോമസിനെ സ്വാഗതം ചെയ്യുമെന്നും രാഷ്ട്രീയമായി സംരക്ഷിക്കുമെന്നും പ്രസ്താവന നടത്തിയതിനോടായിരുന്നു പ്രതികരണം.

ഇ.പി ജയരാജന്റെ പ്രസ്താവനകളോട് പ്രതികരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്ത് ആരെല്ലാം എവിടെയെല്ലാം ഓരോന്ന് പറയുന്നതിന് പ്രതികരിക്കുന്നതല്ല തന്റെ പണിയെന്നും അദ്ദേഹം പരഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് എം.വി ജയരാജന്‍ തീരുമാനിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ജയരാജന്‍ സ്വന്തം കുടുംബത്തിലെ രാഷ്ട്രീയം നോക്കിയാല്‍ മതി. കെ.വി തോമസ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ച് പഠിക്കേണ്ടതില്ലല്ലോയെന്നും സുധാകരന്‍ പ്രതികരിച്ചു.

Content Highlights: k sudhakaran on kv thomas wishing to participate in cpm party congress

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented