തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളേയും പരിഗണിച്ചുവെന്നും എ, ഐ ഗ്രൂപ്പുകളിലുള്ളവരാണ് പട്ടികയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

പട്ടികയുടെ പേരില്‍ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാര്‍ട്ടിയാണ് വലുതെങ്കില്‍ ആരും തീരുമാനത്തിന് എതിരേ വരില്ലെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പ് പരിഗണിച്ചാണ് തീരുമാനമെന്നും എന്നാല്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. 

മൊത്തം 56 അംഗ കെ.പി.സി.സി ഭാരവാഹിപട്ടിക പ്രഖ്യാപിച്ചത്. വി.ടി ബല്‍റാം, എന്‍ ശക്തന്‍, വി.ജെ പൗലോസ്, വി,പി സജീന്ദ്രന്‍ എന്നീ നാല് പേരാണ് വൈസ്‌ പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകള്‍ മാത്രമാണുള്ളത്. 28 അംഗ നിര്‍വാഹക സമിതിയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്.

Content Highlights: K Sudhakaran on kpcc office bearers